ന്യൂഡല്‍ഹി: ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അടിയന്തര വായ്പയായി ഇതുവരെ അനുവദിച്ചത് 35,000 കോടി രൂപ. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരണ്ടി സ്‌കീമിലാണ് ഫണ്ട്അനുവദിച്ചത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിമൂലം ബുദ്ധിമുട്ടിലായ സംരംഭകര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.
മെയ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്. 2.55 ലക്ഷം കോടിയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ എയര്‍ലൈനുകള്‍ക്ക് വേണ്ടിയുള്ള വായ്പയും ഉള്‍പ്പെടും.
വിവിധ ബാങ്കുകള്‍ ഈ രീതിയിലുള്ള 80,000 അപേക്ഷകള്‍ തീര്‍പ്പാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 35,194 കോടി രൂപ വായ്പയായി അനുവദിക്കുകയും ചെയ്തു. ഫിനാന്‍ഷ്യല്‍ സെക്രട്ടറിയാണ് പദ്ധതിയുടെ കണക്കുകള്‍ പുറത്ത് വിട്ടത്. ഏഴ് ദിവസത്തിനുള്ളില്‍ വായ്പ ലഭിക്കുമെന്നും ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഔട്ട്‌റീച്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.പദ്ധതിപ്രകാരം എയര്‍ലൈനുകള്‍ക്കായി 18,000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. എയര്‍ലൈനൊന്നനിന് 1500 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കോവിഡ് സമയത്താണ് പദ്ധതി ആദ്യമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
0 Comments