വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ഡ്രോൺ വെടിവെച്ചിട്ട ഇറാൻ സേനയ്ക്കെതിരെ പ്രത്യാക്രമണം നടത്തിയെന്ന് യുഎസ് സെൻട്രൽ കമാൻഡ്.
ഇറാനിലെ ഗൊരുക്, ഖേഷം എന്നിവിടങ്ങളിലെ റഡാർ നിയന്ത്രിത കേന്ദ്രങ്ങൾക്ക് നേരയാണ് ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാന്റെ രണ്ട് ഡ്രോണുകൾ തർത്തതായും സേന അവകാശപ്പെട്ടു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തങ്ങളുടെ യുദ്ധക്കപ്പലുകൾക്കും പ്രദേശത്തെ സുരക്ഷയ്ക്കും ഭീഷണിയായ ഇറാൻ്റെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളെന്നും, തങ്ങളുടെ സൈന്യത്തെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്നും യുഎസ് അധികൃതർ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു

0 Comments