നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 



ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ അരുൺ, വിപിൻ, ഷൈജു എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഇന്ന് ആലപ്പുഴ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്.

അതേസമയം, കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റിയിട്ടുണ്ട്.

പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെ ചുമത്തി പ്രത്യേക അന്വേഷണ സംഘം മുമ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കടുത്ത വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിലാണ് പ്രതികൾ കൂട്ടത്തോടെ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്നത് കേസിൽ നിർണായകമാകും.

Post a Comment

0 Comments