ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൊളക്കാട് ടൗണിൽ പൊതുയോഗം നടത്തി




 കൊളക്കാട്: ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൊളക്കാട് ടൗണിൽ പൊതുയോഗം നടത്തി. ലോക ലഹരി ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടി കേളകം എസ് ഐ കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പട്ടാംകുളം അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ഓരത്തേൽ മുഖ്യ പ്രഭാഷണം നടത്തി. ഫാ. ആൽബർട്ട്, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ജിമ്മി, സി.കെ സിന്ധു, സമിതി പ്രസിഡണ്ട് സണ്ണി മേച്ചേരി ,ജോസ് കുട്ടി,  ബിന്ദു കാരികുന്നേൽ, ജോഷി കുന്നത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments