കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 'ഓണക്കനി നിറപ്പൊലിമ' പരിപാടി സംഘടിപ്പിച്ചു

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ  നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പരിപാടിയുടെ സിഡിഎസ് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  സിസിലി കണ്ണംന്താനത്തിന്റെ അദ്ധ്യക്ഷതയിൽ .. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടന കർമ്മം തൈ നട്ട് നിർവ്വഹിച്ചു. മെമ്പർ സെക്രട്ടറി സുബാഷ് എല്ലാവർക്കും സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ജിൻസി തോമസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  തോമസ് ആമക്കാട്ട്, ആരോഗ്യ സ്റ്റാ ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു സിബി, സി.ഡി.എസ് ചെയർ പേഴ്സൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ  ഷെറിൻ റോസ് , അസിസ്റ്റന്റ് കൃഷി ഓഫീസർ  പ്രിൻസ് തോമസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് അഗ്രി സി.ആർ പി പുഷ്പ കുമാരി പൊങ്ങും പുറത്ത് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments