കോട്ടയം: എംജി സർവകലാശാല പഠന ബോർഡുകളിലും പിടിമുറുക്കി ഗവർണർ. ബോർഡ് ഓഫ് സ്റ്റഡീസ് നിയമനങ്ങളിൽ ചാൻസിലറുടെ ഓഫീസ് ഇടപെട്ട് യോഗ്യതയില്ലാത്ത ആളുകൾക്ക് നിയമനം നൽകി.
സംഘപരിവാർ അനുകൂലികളായ അധ്യാപകരെയാണ് അക്കാദമിക്ക് കാര്യങ്ങളിൽ നിർണായകമായ പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയത്. പട്ടികക്ക് അംഗീകാരം നൽകരുതെന്ന സിൻഡിക്കേറ്റ് ആവശ്യം ഗവർണർ തള്ളി. സെനറ്റ് , വിഷയ വിദഗ്‌ധർ നിയമനങ്ങളിൽ ബിജെപി- ആർഎസ്എസ് അനുഭാവികളെ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു.
ഏപ്രിലിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം ചാൻസിലറുടെ ഓഫീസിൽ നിന്നും നൽകിയ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് കാണിച്ച് കത്തയച്ചിരുന്നു. സർവകലാശാലയിലെ 54 പഠന ബോർഡുകളിൽ 20ലധികം ബോർഡുകളിൽ ഉണ്ടായ ക്രമക്കേടാണ് സിൻഡിക്കേറ്റ് ചൂണ്ടിക്കാണിച്ചിരുന്നത്. പഠന ബോർഡുകൾ പിരിച്ചുവിടുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യണമെന്നായിരുന്നു സിൻഡിക്കേറ്റ് ആവശ്യം. ഈ ആവശ്യമാണ് ചാൻസിലർ തള്ളിയത്. പട്ടികയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വൈസ് ചാൻസിലർ ഡി. മാവൂത്ത് ചാൻസിലർക്ക് മറുപടി നൽകുകയായിരുന്നു.

0 Comments