ഇരിട്ടിയിൽ കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ട്രാവലറിൽ ഇടിച്ച് അപകടം




ഇരട്ടി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ട ട്രാവലറിൽ കാർ ഇടിക്കുകയായിരുന്നു. കർണാടകയിൽ നിന്നും കൊട്ടിയൂരിലേക്ക് തീർത്ഥാടകർ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ട്രാവലറിൽ ഇടിച്ചത്. ശനിയാഴ്ച പുലർച്ചെ 4:00 ആയിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പറയുന്നു. ട്രാവലറിൻ്റെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

0 Comments