വീര്യംകുറഞ്ഞ മദ്യവില്‍പന: മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം. ബജറ്റിലെ നികുതിഘടനപരസ്യ എതിര്‍പ്പിന് ഇടയാക്കുമെന്ന് വിലയിരുത്തല്‍. ഇനി ഇക്കാര്യത്തില്‍ നിര്‍ണായകമാവുക ജൂലൈ ഒന്നിലെ ഫിനാന്‍സ് ബില്ലാകും.

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രി യുഡിഎഫിന് വിട്ടിരുന്നു.വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ ഇപ്പോള്‍ നിശ്ചയിച്ച നികുതിയായിരിക്കും. വില്‍ക്കേണ്ട എന്നാണ് രാഷ്ട്രീയതീരുമാനമെങ്കില്‍ വില്‍ക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിയമസഭയില ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് എല്‍.ഡി.എഫിന്റെ കാലത്താണെന്നും വി.ഡി സതീശന്‍ സഭയില്‍ പറഞ്ഞിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത്തരമൊരു തീരുമാനമെടുക്കുകയും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അത് നടപ്പിലാക്കുകയുമായിരുന്നുവെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി നിശ്ചയിച്ച തീരുമാനം വിവാദമായിരുന്നു.ഇതുമായി ബന്ധപ്പെട്ട് ബക്കാഡി കമ്പനിയുടെ അപേക്ഷ പരിഗണിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

Post a Comment

0 Comments