പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വീണ്ടും മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42)ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. ജില്ലയിൽ ഒരാഴ്ചക്കിടെ മൂന്നാമത്തെ മരണമാണ്. പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം ഇതുവരെ അഞ്ചുപേരാണ് മരിച്ചത്.
കഴിഞ്ഞദിവസം കരിമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചിരുന്നു. ജൂൺ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. ജില്ലയിൽ നിലവിൽ രോഗം ബാധിച്ച ഈ മാസം ചികിത്സ തേടിയത് 543 പേരാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മണ്ണാർക്കാട് മേഖലയിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു.
ഇന്നലെ 8 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ മാസം രോഗം ബാധിച്ചവരുടെ എണ്ണം 79 ആയി.നാല് പേരാണ് ഈ മാസം രോഗം ബാധിച്ച് മരിച്ചത്. ഈ വർഷം ഇതുവരെ 155 പേർക്കാണ് രോഗം ബാധിച്ചത്.

0 Comments