ശ്രീനഗര്‍: ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണം 11 ആയി. നദികളില്‍ കുടുങ്ങിയ 14 പേരെ സൈന്യം രക്ഷിച്ചു. നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെയാണ് മേഖലയില്‍ പ്രളയമുണ്ടായത്. അപ്രതീക്ഷിതമായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകുകയായിരുന്നു.
നിലവില്‍ സൈന്യം, എസ്ഡിആര്‍എഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് പഹല്‍ഗാം, ബല്‍ത്താല്‍ എന്നീ രണ്ട് പ്രധാന പാതകളിലൂടെയുള്ള അമര്‍നാഥ് യാത്ര പൂര്‍ണമായും നിര്‍ത്തിവെച്ചു.
ബേസ് ക്യാമ്പുകളില്‍ നിന്നോ ജമ്മു ഭഗവതി നഗറില്‍ നിന്നോ തീര്‍ത്ഥാടകരെ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് മാതാ വൈഷ്‌ണോ ദേവി, ശിവ് ഖോരി എന്നീ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയും താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുമായി സംസാരിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി.
0 Comments