എടത്തൊട്ടി: ഡീ പോൾ ആർട്സ് ആൻഡ് സയൻസ് കോളേജ് 2023-26 വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും ഏഴാത് സ്നേഹവീടിന്റെ താക്കോൽ സമർപ്പണവും നടത്തി. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് മുഖ്യ അതിഥി ആയിരുന്നു. എൻ എസ്എസിന്റെയും ചിറ്റില പിള്ളി ഫൗണ്ടേഷൻ ന്റെ നേതൃത്വത്തിൽ നിർമാണ പ്രവൃത്തി പൂർത്തിയായ ഏഴാമത് സ്നേഹവീട് ന്റെ താക്കോൽ സമർപ്പണം മുഴകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ നിർവഹിച്ചു. വിവിധ വകുപ്പ് മേധാവികൾ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഫാദർ പീറ്റർ ഓരോത്, കോളേജ് മാനേജർ ഫാദർ ജോർജ് പൊട്ടയിൽ എന്നിവർ സന്നിഹിതരായിരുന്നു.അക്കാദമിക് മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.
%20(1).jpg)
0 Comments