റോട്ടറി ക്ലബ് കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. 2026-27 വർഷത്തെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്., സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസ് എന്നിവർ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
1985-ൽ സ്ഥാപിതമായ റോട്ടറി കൽപ്പറ്റ, വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. എല്ലാ വർഷവും ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സമൂഹത്തിന് മികച്ച സേവനമാണ് ക്ലബ്ബ് നൽകിവരുന്നത്. ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ, സുരക്ഷിതമായ കുടിവെള്ള സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കിയത് ക്ലബ്ബിന്റെ സമീപകാലത്തെ പ്രധാന പദ്ധതികളിൽ ചിലതാണെന്നും ഭാരവാഹികൾ പറഞ്ഞു.
ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിൽ റോട്ടറി ക്ലബ് നിർണായക പങ്കുവഹിച്ചു. രാജ്യത്തുടനീളമുള്ള നിരവധി സംഘടനകളുമായി ഏകോപിപ്പിച്ചുകൊണ്ട് നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു.

0 Comments