തിരുവനന്തപുരം: അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്ത് പൊലീസ്. വനിത സെൽ എസ്‌ഐ രേഷ്മ, ഭർത്താവ് ജയേഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും അവിടെവെച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇവർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.
അൻസിബ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തൃക്കാക്കര എസിപി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാണിച്ച് പരാതി തള്ളുകയായിരുന്നു. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

0 Comments