ആലപ്പുഴ: കായംകുളം പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ മർദ്ദനത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. എഎസ്ഐമാരായ പ്രിയ, സജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിയയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടി കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയ പ്രതിയാണ് പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചത്.

0 Comments