തിരുവനന്തപുരം : സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട് അടിസ്ഥാനവുമില്ലാത്ത ഊഹാപോഹങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. 21 ലെ പത്രത്തിൽ വി എസിന്റെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പേജ് തന്നെ ഉണ്ടാവുമെന്നും ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ സ്വരാജ് പറഞ്ഞു. നമ്മളോടൊപ്പം ഇല്ലാത്ത വിഎസിനെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് പ്രസിദ്ധീകരിക്കേണ്ട വാരാന്തപതിപ്പിൽ വിഎസിന്റെ മുൻ പ്രസ് സെക്രട്ടറിയായ കെ.വി സുധാകരൻ്റെ ലേഖനമാണ് ഉണ്ടായിരുന്നത്. അതിൽ അവ്യക്തതയുണ്ടായിരുന്നില്ല. ഇന്ന് വാരാന്തപതിപ്പ് വിതരണം ചെയ്യാൻ കഴിഞ്ഞത് സാങ്കേതിക കാരണങ്ങളാണ്. മറിച്ചുള്ളതെല്ലാം എന്തോ ഊഹാപോഹങ്ങളാണ്. നമ്മളോടൊപ്പം ഇല്ലാത്ത വിഎസിനെ പോലെ ഒരാളെ ഇത്തരം അടിസ്ഥാനമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഈ വാർത്തപൂർണമായും തെറ്റാണ്'- എന്നും എം.സ്വരാജ് പറഞ്ഞു.

0 Comments