പാലക്കാട്: ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വയോധക ദമ്പതികളിൽ ഒരാൾ മരിച്ചു. വാടാനാംകുറിശ്ശി ശബരി നിവാസിൽ 71 കാരി പുഷ്പലതയാണ് മരിച്ചത്. ഭർത്താവ് ദിവാകരൻ (76) പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.
സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുന്നതായി എഴുതിയ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. ഇവർക്കൊപ്പം താമസിക്കുന്ന മകനാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

0 Comments