വയനാട് മെഡിക്കൽ കോളേജിനായി കുഴിനിലത്ത് നിർദേശിക്കപ്പെട്ട സ്ഥലം വൈദ്യുതി മന്ത്രി സന്ദർശിച്ചു



മാനന്തവാടി: വൈദ്യുതി വകുപ്പിൻ്റെ ഉടമസ്ഥതയിൽ കുഴിനിലം പുത്തൻപുരയിലുള്ള ഭൂമി മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചു. വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ വൈദ്യുതി വകുപ്പിന്റെ കീഴിൽ പുത്തൻപുരയിലുള്ള സ്ഥലം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ഉഷാ വിജയൻ എം.എൽ.എയും, മാനന്തവാടി നഗരസഭയും, വിവിധ സംഘടനകളും മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. ഉഷ വിജയൻ എം.എൽ.എ., മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ,  തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എം.ജി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ടി. ഉനൈസ്,കൗൺസിലർ വി.യു ജോയി, എ.എം. നിഷാന്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments