കാഫിര്‍ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

 



കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുയർത്തിയ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആരോപണവിധേയനായ റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. അതോടൊപ്പം, കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വടകര മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിലും ഇന്ന് വാദം കേൾക്കും.

കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൻ പ്രതിചേർക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ റിബേഷിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച് ആദ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ് റിബേഷ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

കേസിന്റെ അന്വേഷണം നിർണായകമായ ഘട്ടത്തിൽ നിൽക്കെ, ആരോപണവിധേയന് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെളിവുനശീകരണത്തിനും അന്വേഷണത്തെ ബാധിക്കുന്നതിനും കാരണമാകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് അന്തിമ വിധി പറയുന്നത്.

Post a Comment

0 Comments