പാലക്കാട് സ്വദേശി ബഹിരാകാശത്തേക്ക്; ദൗത്യത്തിനായി അനില്‍ മേനോന്‍, ചൊവ്വാഴ്ച യാത്ര തിരിക്കും

 



പാലക്കാട്: ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്ന ആദ്യ മലയാളിയായി നാസ ബഹിരാകാശ സഞ്ചാരി ഡോ. അനില്‍ മേനോന്‍. ഒറ്റപ്പാലത്ത് വേരുകളുള്ള അനില്‍ ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ്.

കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യന്‍ പേടകമായ സോയൂസ് എം.എസ്-29 (Soyuz MS-29) വഴി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കാണ് അനിലിന്റെ യാത്ര.

എട്ടുമാസം നീളുന്ന ഈ ദൗത്യം മനുഷ്യന്റെ ദീര്‍ഘദൂര ബഹിരാകാശ യാത്രകള്‍ക്കായുള്ള പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കും. ചൊവ്വാഴ്ച അനില്‍ ഉള്‍പ്പെടുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് അനിലിന്റെ ബഹിരാകാശ ദൗത്യം.

അനിലിന്റെ പിതാവ് ശങ്കര മേനോന്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. എന്നാല്‍ അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. ഹാര്‍വാര്‍ഡില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടിയ അനില്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

യുഎസ് വ്യോമസേനയില്‍ കേണലായിരുന്ന അദ്ദേഹം 2014ല്‍ നാസയില്‍ ഫ്ലൈറ്റ് സര്‍ജനായെത്തി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ ബഹിരാകാശ യാത്രക്കുള്ള അവസാനഘട്ട പരിശീലനത്തിലാണ് അനില്‍.

Post a Comment

0 Comments