തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ വൻ എംഡിഎംഎ വേട്ട. 185 ഗ്രാം എംഡിഎംഎയുമായി തലശ്ശേരി സ്വദേശി മുഹമ്മദ് സമീൽ ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. യുവാവിന്റെ വീട്ടിലെ പരിശോധനയിൽ കൂളറിനുള്ളിലും എംഡിഎംഎ സൂക്ഷിച്ചതായി കണ്ടെത്തി.
മലപ്പുറം പുലാമന്തോൾ കുരുവമ്പലത്ത് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയിലായി. കോരങ്ങാട് സ്വദേശി അഫ്‌സൽ ഉബൈദ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 112 ഗ്രാം എംഡിഎംഎ, ആറ് ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഇയാൾക്കെതിരെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
%20(1).jpg)
0 Comments