കേളകം ഗ്രാമ പഞ്ചായത്ത് 14ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ സാമൂഹ്യ സാമ്പത്തിക സർവ്വെ നടത്തി. സാമൂഹ്യ സാമ്പത്തിക സർവേ റിപ്പോർട്ട് അവതരണവും അനുമോദനവും
നടന്നു. ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി ജോസഫ് ഉദ്ഘാടനം നടത്തി. ചടങ്ങിൽ പതിനാലാം വാർഡ് വികസന സമിതി കൺവീനർ സുമേഷ് തത്തുപാറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ് ടി രാജേന്ദ്രൻ റിപ്പോർട്ട് അവതരണം നടത്തി. പഞ്ചായത്തംഗം
കെ.കെ. റിനീഷ് ഉപഹാര സമർപ്പണം നടത്തി. മാധ്യമ പ്രവർത്തകരായ ശുഭ വലിയ വീട്ടിൽ,കെ.എം.അബ്ദുൾ അസ്സിസ്,
എ.എസ്സ്.ന്യൂ ചലേഞ്ചഴ്സ് ആർട്ട്സ് & സ്പോർട്ടസ് ക്ലബ് പ്രസിഡണ്ട് പുരുഷോത്തമൻ, സി.ഡി.എസ് മെമ്പർ
രശ്മി അനിൽ, എ ഡി എസ് പ്രസിഡണ്ട് സ്റ്റ്ല്ല. എസ്സ്. നായർ, സെക്രട്ടറി
ജിൻസി വെട്ടുപറമ്പിൽ, വികസന സമിതി അംഗങ്ങളായ ജിൻസിമുഞ്ഞനാട്ട്, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.
0 Comments