‘നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും സുരക്ഷാ ജീവനക്കാര്‍ ക്യൂവില്‍ നിര്‍ത്തി’; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

 



തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. 52 വയസുകാരനായ രാജേഷ് കുമാര്‍ ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സ കിട്ടാതെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. പരാതി പരിശോധിക്കുമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

Post a Comment

0 Comments