തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗം ഇന്ന്. ഉപനേതാവ് പദവിക്കായി സമ്മർദം കടുപ്പിക്കാനാണ് സിപിഐ നീക്കം. സ്റ്റാഫ് നിയമനത്തില്‍ പാർട്ടി ഘടകങ്ങളില്‍ നിന്ന് വിമർശനം ശക്തമാകുന്നതിനിടെ മുസ്‍ലിം ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന് പാണക്കാട് ഔദ്യോഗിക വസതിയിൽ ചേരും. യോഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്യും.
ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സിപിഐക്ക് നൽകേണ്ടെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. കെ.എൻ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാൻ സിപിഎം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിപിഐ ആവശ്യത്തിൽ ഉറച്ചുനിക്കുന്നതും തുടർച്ചയായി ആവശ്യം ഉന്നയിക്കുന്നതും സിപിഎമ്മിന് കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

0 Comments