കണ്ണൂർ: ഇരിട്ടി കുന്നോത്ത് സെൻ്റ് ജോസഫ് യു.പി സ്കൂളിൽ ക്ലാസ് മുറിയിൽ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടി എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏജൻസി ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിക്ക് ക്ലാസിലുണ്ടായിരുന്ന വിദ്യാർഥികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതെന്നും ഏജൻസി വ്യക്തമാക്കി.
കുട്ടികൾ നൽകിയ മൊഴി പ്രകാരം അധ്യാപിക കുട്ടിയെ ചവിട്ടുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഡെസ്കിൽ കയറിയിരുന്നപ്പോൾ വീണതാണെന്നാണ് സഹപാഠികൾ അധ്യാപികയെ അറിയിച്ചത്. പരാതിക്ക് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നും ഏജൻസി വ്യക്തമാക്കി.
വിദ്യാര്‍ഥിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപിക ലിൻ്റോ ജോസിനെ താത്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിർത്തിയിരുന്നു. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക 'ചത്തില്ലേ' എന്ന് ചോദിച്ചെന്നും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും ആരോപണമുയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.
%20(1).jpg)
0 Comments