കേളകം: ശിശുദിനത്തോടനുബന്ധിച്ച് കേളകം സെൻ്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പെരുന്താനം ദത്തു ഗ്രാമത്തിലെ അംഗനവാടിയിൽ "വർണ്ണോത്സവം 2025" സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ പരിപാടി ഉദ്ഘാടനം ചെയ്തു.പി. റ്റി. എ വൈസ് പ്രസിഡണ്ട് ടി. ബി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.ശിശുദിനത്തോടനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കുകയും അംഗനവാടി കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്‌തു. അംഗനവാടി അധ്യാപിക കെ. എം നീഷ്‌മ, സ്‌കൂൾ പ്രിൻസിപ്പൽ എൻ. ഐ ഗീവർഗീസ്, സൗഹൃദ കോർഡിനേറ്റർ ബിന്ദു ജോൺ, എൻ എസ് എസ് ലീഡർ ഡെൻഫിയ എന്നിവർ സംസാരിച്ചു.

0 Comments