അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. നാല് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമാന്‍ തീരത്തു നിന്ന് 150 മൈല്‍ അകലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. മിസൈലുകള്‍ കപ്പലില്‍ പതിച്ചതായി ഇറാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു. ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നിമിറ്റ്സ് ക്ലാസ് എയര്‍ക്രാഫ്റ്റ് കാരിയറാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍.
യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചതായി ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ സ്ഥിരീകരിച്ചു. ആക്രമിച്ചത് പരമോന്നത നേതാവിനെ വധിച്ചതിന് പ്രതികാരമായെന്നും നാല് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുവെന്നും വ്യക്തമാക്കി. കരയും കടലും തീവ്രവാദികളുടെ ശവക്കുഴിയായി മാറുമെന്നും ഐആര്‍ജിസി പ്രതികരിച്ചു.

0 Comments