തിരുവനന്തപുരം: വിമാനം വഴിതിരിച്ചു വിട്ടതോടെ മൂന്ന് മലയാളികൾ ഉൾപ്പടെ എട്ട് ഇന്ത്യക്കാർ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. ഇവരെ കൊളംബോ വഴി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുവൈത്തിലേക്ക് പോയ വിമാനം കറാച്ചിയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
പാലക്കാട് കൊടുമ്പ് സ്വദേശികളായ കൃഷ്ണദാസ് നാഗല്ലൂർ, ഭാര്യ ഡോ.രശ്മി മേനോൻ, മൂന്നു വയസുള്ള മകൾ ശ്രുതി മേനോൻ എന്നിവരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. അസർബൈജാനിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോവേണ്ട എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്. എട്ട് ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്.
സംഘർഷ സാഹചര്യത്തെ തുടർന്ന് വിമാനം വഴി തിരിച്ചുവിടുകയായിരുന്നു. കൊളംബോ വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമം.

0 Comments