ആറളം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിലെ LSS, USS, SSLC, PLUS 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി നടുപറമ്പിൽ ഉദ്ഘാടനം ചെയ്തു.. ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജിമ്മി അന്തീനാട്ടിന്റെ നേതൃത്വത്തിലാണ് *MEMBER MERIT AWARD 2026* വിദ്യാർഥികൾക്ക് വേണ്ടി തയ്യാറാക്കിയത്. ജിമ്മി മാത്യു അന്തീനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൈഹാനത്ത് സുബി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാർഗരറ്റ് വെട്ടിയാംകണ്ടത്തിൽ, പഞ്ചായത്ത് അംഗം പവിത്രൻ മാസ്റ്റർ, ഇരിട്ടി സി.ഡി.പി.ഒ ഷീന എം കണ്ടത്തിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീന തൈക്കണ്ടി, ലില്ലി വി ജെ എന്നിവർ പ്രസംഗിച്ചു.
'കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിൽ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക് ' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

0 Comments