'കോഴിക്കോടിന് മന്ത്രിയില്ല,നിങ്ങൾക്കായി ഞാനുണ്ട്, എന്നോട് പറഞ്ഞാൽ മതി'; പൗരാവലിയുടെ സ്വീകരണത്തിൽ വി.ഡി സതീശൻ

 



കോഴിക്കോട്: കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ നിങ്ങൾക്ക് മന്ത്രിയായി ഞാനുണ്ടെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. 'കോഴിക്കോടിന് മന്ത്രിയില്ല. നിങ്ങൾക്കായി ഞാനുണ്ട്. എന്നോട് പറഞ്ഞാൽ മതി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. കഴിഞ്ഞ 5 വർഷം ഏറ്റവും കൂടുതൽ ഞാൻ സന്ദർശിച്ചത് കോഴിക്കോടാണ്. അതിന് ഒരു പൊളിറ്റിക്കൽ ടാർജറ്റ് എനിക്കുണ്ടായിരുന്നു. അധികാരത്തിലെത്തുമ്പോഴാണ് ആളുകൾ കൂടുതൽ തെറ്റുചെയ്യുക. അതിനാൽ വിമർശനങ്ങൾ ഉണ്ടാവണം' എന്നും അദ്ദേഹം പറഞ്ഞു.

'ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാവില്ല. കേരളത്തെ രക്ഷിക്കാൻ വിദഗ്ധരുടെ നല്ല ഒരു ടീമുണ്ടാകും. അവരുടെ വിലയിരുതലിൻ്റെ അടിസ്ഥാനത്തിലാവും പുതിയ പദ്ധതികൾ. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാൻ നമുക്ക് കഴിയും. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഖജനാവ് നിറക്കണം ആദ്യം. തുടർന്ന് ,വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. കേരള മോഡൽ കഴിഞ്ഞ 25 വർഷമായി അനങ്ങാതെ കിടക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

ഞങ്ങളുടെ കേരളം മതേതര കേരളമാണ്. അത് തകർക്കാൻ വരുന്നവരോട് നോ കോമ്പർമൈസ് എന്നാണ്. ബിസിനസ് കമ്യൂണിറ്റി സർക്കാറിൻ്റെ ശത്രുക്കളല്ല. നികുതി കൃത്യമായി നൽകണം എന്നേയുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

0 Comments