ഇഡി വാഹനം ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഇന്ന്



 തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഎം , ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് ഉത്തരവ് പറയും. വധശ്രമക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. റെയ്ഡ് കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് വാഹനം തടഞ്ഞത്. ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നതിനിടെ ആയിരുന്നില്ലെന്നും പ്രതികൾ കോടതിയിൽ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരാണ് ഇതുവരെയും അറസ്റ്റിൽ ആയിട്ടുള്ളത്. ഇന്നലെ അറസ്റ്റിലായ ആറ്റുകാൽ ഉണ്ണി ഉൾപ്പെടെയുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments