‘പാർട്ടിയെ തകർക്കുന്നത് മുകളിലുള്ളവർ , പൈസയുണ്ടാക്കുക മാത്രം ലക്ഷ്യം’; സിപിഐഎമ്മിനെതിരെ വിമർശനവുമായി ജി സുധാകരൻ




അമ്പലപ്പുഴ :സി.പി.ഐ. എമ്മിനെതിരെ വീണ്ടും വിമർശനവുമായി ജി.സുധാകരൻ എം.എൽ.എ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക, ഇതാണ് ഇപ്പോൾ സിപിഐഎമ്മിൽ നടക്കുന്നതെന്നാണ് വിമർശനം. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതു യോഗ വേദിയിലാണ് ജി.സുധാകരന്റെ വിമർശനം.

ഏത് സീറ്റിൽ തോറ്റാലും കുഴപ്പമില്ല അമ്പലപ്പുഴയിൽ തോൽക്കാതിരുന്നാൽ മതിയെന്ന് വിജയരാഘവൻ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതൽ വോട്ട് കിട്ടി. സിപിഐഎമ്മിൽ ആത്മവിമർശനമൊന്നുമില്ല.

ഈ പാർട്ടിയിൽ നിൽക്കാൻ കൊള്ളില്ല അതുകൊണ്ടാണ് താൻ അംഗത്വം പുതുക്കാതിരുന്നത്. ഞാൻ ചേർന്ന കാലത്തെ പാർട്ടിയല്ല ഇത്. പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക ഇതാണിപ്പോൾ നടക്കുന്നത് ജി സുധാകരൻ വ്യക്തമാക്കി

Post a Comment

0 Comments