അമ്പലവയൽ ടൗണിൽ അശാസ്ത്രീയമായ വാഹന പാർക്കിംഗ് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും, ടാക്സി സ്റ്റാൻ്റുകൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അമ്പലവയൽ യൂണിറ്റ് കമ്മിറ്റി. അടിയന്തിരമായി ട്രാഫിക്ക് അഡ്വൈസറി കമ്മറ്റിയും തുടർന്ന് വ്യാപാരികൾ, രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയൻ പ്രതിനിധികളെയും വിളിച്ച് ചേർത്ത് ഈ വിഷയം പരിഹരിക്കണമെന്ന് സമിതി എക്സിക്യുട്ടീവ് കമ്മറ്റി ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു.ഇതേ ആവശ്യം ഉന്നയിച്ച് ഗ്രാമപഞ്ചായത്തിന് നിവേദനവും സമർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ഷിനോജ് എൻഎസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പ്രസന്നകുമാർ, യൂണിറ്റ് സെക്രട്ടറി ശ്രീജി വി.ട്രഷറർ ഇ കെ ജോണി, പി ഐ വൽസൻ,സതീഷ് പി എ എന്നിവർ സംസാരിച്ചു
0 Comments