വിമാനത്താവള റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം; ആക്ഷൻ കമ്മിറ്റി നിവേദന സമർപ്പിച്ചു

 



കൊട്ടിയൂർ:കൊട്ടിയൂർ ഉത്സവകാലത്ത് ഉണ്ടാകുന്ന ഗതാഗത കുരുക്കും മട്ടന്നൂർ എയർപോർട്ടിന്റെ വികസനത്തിനും വിമാനത്താവള റോഡുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടർക്ക് നിവേദനം സമർപ്പിച്ചു. ആവശ്യം ഗൗരവമുള്ളതാണെന്നും നടപടിക്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ജില്ലാ കളക്ടർ നിവേദക സംഘത്തിന് ഉറപ്പു നൽകി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ജോണി പാമ്പാടി, കൺവീനർ ജിൽസ് എം മേയ്ക്കൽ ,കമ്മിറ്റി അംഗങ്ങളായ ബിജു മാത്യു ചാരം തൊട്ടിയിൽ, അനിൽകുമാർ മട്ടന്നൂർ എന്നിവർ ഉണ്ടായിരുന്നു

Post a Comment

0 Comments