ഇറാന്‍-അമേരിക്ക ധാരണാപത്രം ഉടന്‍; നാവിക ഉപരോധം പിന്‍വലിക്കുമെന്ന് ട്രംപ്

 



വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഇടവേള നല്‍കി ഇറാന്‍-അമേരിക്ക ധാരണാപത്രം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നാവിക ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് മടങ്ങാം. കടലില്‍ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കം ചെയ്യുന്ന ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുക്കണമെന്നും ട്രംപ് പറഞ്ഞു.

ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് സമ്മതിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് യാതൊരു ഫീസും ഏര്‍പ്പെടുത്താതെ ഉടന്‍ തുറക്കണം. ധാരണാപത്രത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇന്ന് വൈറ്റ് ഹൗസില്‍ യോഗം ചേരുമെന്നും ട്രംപ് പറഞ്ഞു.

Post a Comment

0 Comments