കേന്ദ്ര സമീപനം അറിയാവുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ നയപ്രഖ്യാപനത്തിൽ ഒരു പരാമർശവും ഉണ്ടായില്ല. എന്തുകൊണ്ടാണ് പരാമർശം ഉണ്ടാകാത്തത് എന്നതിൽ സംശയമുണ്ട്.സർക്കാരിന്റെ നയ പ്രഖ്യാപനത്തിന് വ്യക്തമായ നയമില്ലെന്നും ഇത് തിരുത്താൻ ഇനിയുള്ള ദിവസങ്ങൾക്കു കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയത്തിലും പിണറായി വിജയൻ മറുപടി നൽകി. ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്നല്ല. 10 വർഷം തുടർഭരണം കേരളത്തിൽ പുതുമ ഉള്ള കാര്യമായിരുന്നു.2021ൽ മുതൽ ചില പ്രതീതി സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങൾ വലതുപക്ഷ ശക്തികൾ കേരളത്തിന് അകത്തും പുറത്തും ആരംഭിച്ചിരുന്നു. സിപിഐഎം നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments