യു.പ്രതിഭയെ അധിക്ഷേപിച്ച സംഭവം; സസ്പെന്‍ഡ് ചെയ്ത മുസ്‍ലിം ലീഗ് നേതാവ് എ.ഇര്‍ഷാദിനെ തിരിച്ചെടുത്തു

 



ആലപ്പുഴ: കായംകുളം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന യു.പ്രതിഭയെ അധിക്ഷേപിച്ച മുസ്‍ലിം ലീഗ് നേതാവിനെ തിരിച്ചെടുത്തു. മുസ്‍ലിം ലീഗ് കായംകുളം മണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായിരുന്ന എ.ഇർഷാദിനെതിരെയുള്ള സസ്പെൻഷൻ നടപടിയാണ് സംസ്ഥാന നേതൃത്വം പിൻവലിച്ചത്. തിരിച്ചെടുത്തതിനു പിന്നാലെ സമൂഹ മാധ്യമത്തിൽ പരിഹാസവുമായി യു.പ്രതിഭ രംഗത്തെത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് യു. പ്രതിഭയ്ക്കെതിരെ ഇർഷാദ് കടുത്ത അധിക്ഷേപ പരാമർശം നടത്തിയത്. ഇത് വലിയ വിവാദമാകുകയും, എൽഡിഎഫ് നേതാക്കൾക്കൊപ്പം യു. പ്രതിഭ വാർത്താസമ്മേളനം വിളിച്ച് വൈകാരികമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നുണ്ടായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നേരിട്ടിടപെട്ട് ഇർഷാദിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

സസ്പെൻഷൻ പിൻവലിച്ച് ഇർഷാദിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ യു. പ്രതിഭ ഫേസ്ബുക്കിൽ പരിഹാസക്കുറിപ്പുമായി രംഗത്തെത്തി. ''ഈ മുതലിനെ തിരിച്ചെടുത്തോ ഗയ്സ്" എന്ന അടിക്കുറിപ്പോടെയാണ് പ്രതിഭ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്

Post a Comment

0 Comments