തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക്. കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പൂശിയ സ്വർണം മാത്രമാണ് മാറ്റിയതെന്നും സൂചന.ജംഷഡ്പൂരിലെ ലബോറട്ടറിയിലെ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. എട്ട് സാമ്പിൾ പരിശോധന ഫലങ്ങളാണ് കൈമാറിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പപാളി, കട്ടിളപാളി എന്നിവയിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്.
ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിലെ വളരെ പ്രധാനപ്പെട്ട രേഖയാണ് ശാസ്ത്രീയ പരിശോധന റിപ്പോർട്ട്. 1998 ലെ കണക്കിൽ നിന്ന് വ്യത്യസ്തമാണോ ഇപ്പോഴത്തെ കട്ടിളപ്പാളിയിലേയും ദ്വാരപാലക ശിൽപത്തിലേയും സ്വർണത്തിന്റെ അളവ് എന്നതാണ് അറിയേണ്ടിയിരുന്നത്. മറ്റ് പാളികളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചിട്ടുണ്ട്. അതിന്റെ ഫലവും എസ്‌ഐടിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്

0 Comments