കുപ്പാടി നിർമലമാത പബ്ലിക് സ്കൂൾ "2026-27 -കിൻ്റർഗാർഡൻ" പ്രവേശനോത്സവം നടത്തി




കുപ്പാടി: നിർമലമാത പബ്ലിക് സ്കൂളിൽ കിൻ്റർഗാർഡൻ പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ്റെ അധ്യക്ഷതയിൽ ഫാ.സിജു കുര്യാക്കോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ കുരുന്നുകളെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പുഷ്പങ്ങൾ നൽകിയും സമ്മാനങ്ങൾ കൊടുത്തും വരവേറ്റു.തുടർന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന്  കലാപരിപാടികൾ അവതരിപ്പിച്ചു .സ്കൂൾ പ്രിൻസിപ്പാൾ ഡോ. ഗീത തമ്പി, വൈസ് പ്രിൻസിപ്പാൾ ലിയ ജോസഫ്,  സ്കൂൾ കെ.ജി അധ്യാപകരായ  ഷഫ്‌ന റഷീദ്  കെ.ജി ടീച്ചർ അജീന പി.വി എന്നിവർ സംസാരിച്ചു

Post a Comment

0 Comments