പത്ര പരസ്യങ്ങള്‍ക്ക് നല്‍കിയതാവട്ടെ 161 കോടി. ഇതിനൊപ്പം ഇന്‍ഫര്‍മേഷന്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി 37.5 ലക്ഷം രൂപ നല്‍കിയെന്നും കണക്കുകള്‍ പറയുന്നു. ഓരോ വിഭാഗത്തിനും ചിലവാക്കിയ രേഖകളും മീഡിയ വണ്ണിന് ലഭിച്ചു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 184 കോടി രൂപയായിരുന്നു പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികമായി ചെലവഴിച്ചത് 100 കോടിയോളം രൂപ. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 157 കോടി രൂപയാണ് പരസ്യത്തിനായി ചെലവഴിച്ചത്.
0 Comments