മാസപ്പടി കേസ്: രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി


തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആര്‍എല്‍ - എക്‌സലോജിക് കേസില്‍ തുടരന്വേഷണം ആവാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ, സിഎംആര്‍എല്‍ എംഡി ശരണ്‍ കര്‍ത്ത ഉള്‍പ്പടെ പ്രതിപ്പട്ടികയിലുള്ള 8 പേരെയാണ് ഇഡി സമന്‍സ് അയച്ചു വിളിപ്പിച്ചത്.

ഇതില്‍ ഓരോരുത്തരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തു വിട്ടയച്ചതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. ഇതിന്റെ തുടക്കമെന്നോണം ടി.വീണയെ ഇഡി തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. പിഎംഎല്‍എ കോടതി വഴി SFIO യില്‍ നിന്ന് 134 സുപ്രധാന രേഖകള്‍ കൂടി ലഭിച്ചതോടെ, ചോദ്യം ചെയ്യലിന്റെ രണ്ടാംഘട്ടം കടുപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം

Post a Comment

0 Comments