തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് തിരുത്തലിനുള്ള ഫീസ് നാലുമടങ്ങ് വർധിപ്പിച്ചു. 30 രൂപയായിരുന്നത് 150 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഫീസ് വർധിപ്പിക്കണമെന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശിപാർശയിലാണ് നടപടി.
പുതിയ സർട്ടിഫിക്കറ്റിന്റെ വിലയും പ്രിന്റിംഗ് ചെലവുകളും പരിഗണിക്കുമ്പോൾ ഫീസിനത്തിൽ ഈടാക്കുന്ന 30 രൂപ കുറവാണെന്ന പരീക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേര് മാറ്റിയതിന്റെ അടിസ്ഥാനത്തിൽ എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്തി നൽകുന്നതിനായി പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന് പ്രത്യേക ഫീസ് നിശ്ചയിച്ചിരുന്നില്ല. മറ്റു തിരുത്തലുകൾക്ക് ഫീസായി നിശ്ചയിച്ചിരുന്നു തുക തന്നെയാണ് ഇതിനും ഈടാക്കിയിരുന്നത്. ഈ തുകയാണ് ഇപ്പോൾ വർധിപ്പിച്ചുള്ള ഉത്തരവിറക്കിയത്.

0 Comments