2026-27 വർഷത്തെ അയ്യങ്കുന്ന് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കരിക്കോട്ടക്കരി സെന്റ് തോമസ് യൂ പി സ്കൂളിൽ നടന്നു.സ്കൂൾ മാനേജർ ഫാ:കുര്യാക്കോസ് കളരിക്കൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് എം കണ്ടത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേഴ്‌സി മരിയ ടീച്ചർ, വാർഡ് മെമ്പർ ലൈലാമ്മമാത്യു, ഫാ:ജുബിൻ കണിപറമ്പിൽ, ബി ആർ സി പ്രധിനിധി അഞ്ജിത എൻ, പിടിഎ ഭാരവാഹികൾ ആയ ജോസ് മാത്യു, ലിറ്റി രാജേഷ് ,ഹെഡ് മാസ്റ്റർ ഡെന്നി മാത്യു സിസ്റ്റർ ഷെറിൻ എന്നിവർ സംസാരിച്ചു.
സ്കൂൾ എഴുപത് വർഷം പിന്നിടുന്നതിന്റെ സൂചകമായി വിദ്യാർഥികളും അദ്ധ്യാപകരും, രക്ഷിതാക്കളും, അഥിതികളും ചേർന്ന് എഴുപത് മൺചിരാതുകൾ തെളിയിച്ചു.
സ്കൂളിലേക്ക് ആദ്യമായി കടന്നുവന്ന നവാഗതർക്ക് പൂക്കളും ഉപഹാരങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
ഈ സ്കൂളിൽ നിന്നും ഈ വർഷം സ്ഥലം മാറി പോകുന്ന അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി.

0 Comments