'ഇന്ത്യക്ക്' പകരം 'ഭാരത്'; എഐഎഫ്എഫ് മാറ്റി 'ഫുട്ബാൾ ഫെഡറേഷൻ ഓഫ് ഭാരത്' എന്ന് ആക്കിയേക്കും

 



ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പേര് 'ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്' എന്ന് മാറ്റാൻ കായിക മന്ത്രാലയത്തെ സമീപിക്കാൻ ശനിയാഴ്ച നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി.

കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പേര് മാറ്റം യാഥാർത്ഥ്യമാകൂ എന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ വ്യക്തമാക്കി. ഇതിനായി ആഗോള ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ അംഗീകാരവും ആവശ്യമാണ്.

"ഇതൊരു നീണ്ട പ്രക്രിയയാണ്, അതിന് ഇന്ന് തുടക്കമായിരിക്കുന്നു. മന്ത്രാലയം ഈ നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ പിന്നെ ഇതിൽ പ്രസക്തിയില്ല. അവർ അനുമതി നൽകിയാൽ, വിഷയം വീണ്ടും ജനറൽ ബോഡിയിൽ കൊണ്ടുവരികയും തുടർന്ന് ഫിഫക്ക് അയക്കുകയും ചെയ്യും," ചൗബേ പിടിഐയോട് പറഞ്ഞു.

ഇതൊരു നീണ്ട പ്രക്രിയയാണെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ചൗബേ കൂട്ടിച്ചേർത്തു. തുർക്കിയെ, ചെക്കിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകളുടെ പേരുകൾ മാറ്റിയ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു

Post a Comment

0 Comments