തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ താമരശ്ശേരി അതിരൂപത. നികുതി കുറച്ച തീരുമാനം സർക്കാർ പിൻവലിക്കണം. നികുതി കുറച്ചത് തെറ്റായ സന്ദേശം നൽകും. മഹാത്മാഗാന്ധിയുടെ പിന്മുറക്കാരിൽ നിന്ന് ഇത്തരം നടപടി പ്രതീക്ഷിക്കുന്നില്ലെന്നും ബിഷപ്പ് റെമജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. വീര്യം കുറഞ്ഞ ലഹരി വലിയ ലഹരിയിലേക്ക് എത്തിക്കും. നികുതി കുറക്കാനുള്ള തീരുമാനം തൂഫാന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം ബാധിച്ച വിലങ്ങാടിനായി ബജറ്റിൽ അഞ്ച് കോടി രൂപമാത്രം വിലയിരുത്തിയതിനേയും ബിഷപ്പ് വിമർശിച്ചു. അഞ്ചു കോടി തീരെ കുറവാണ്. ഈ തുക റോഡിൻ്റെ സൈഡ് കെട്ടാൻ പോലും തികയില്ല. കൂടുതൽ തുക അനുവദിക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
0 Comments