'വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്ന കാര്യം എൽഡിഎഫ് നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി; ക്രിയാത്മകമായ പ്രതിപക്ഷം ഉണ്ടെന്ന് ഉറപ്പാക്കുന്നതാണ് സർക്കാരിൻ്റെ പിന്നോട്ട് പോക്ക്; കെ.എൻ ബാല​ഗോപാൽ



തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിയെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് കെ.എൻ ബാല​ഗോപാൽ. നികുതി പിരിവിൽ മുന്നിൽ നിൽക്കുന്ന ആറ് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, അത് സിഎജി ചൂണ്ടി കാട്ടുന്നുണ്ട്. പ്രതിപക്ഷനായതാവായിരുന്നപ്പോൾ പറഞ്ഞപോലെ ഇപ്പോൾ മുഖ്യമന്ത്രി പറയരുത്. ബജറ്റിൽ മുൻ സർക്കാർ പ്രഖ്യാപിച്ച കുറേ കാര്യങ്ങൾ ഈ ബജറ്റിൽ ഇല്ലെന്നും എൽഡിഎഫ് എംഎൽഎ മാരുടെ പ്രപോസൽ വാങ്ങിയിട്ടില്ലെന്നും ബാല​ഗോപാൽ.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്ന കാര്യം എൽഡിഎഫ് നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. ഈ സർക്കാരിൻ്റെ ബജറ്റിലെ പ്രഖ്യാപനം ഫിനാൻസ് ബില്ല് നടപ്പിലായാൽ അന്ന് തൊട്ട് നടപ്പിലാക്കാം. മുഖ്യമന്ത്രി പറഞ്ഞ ചർച്ചയ്ക്ക് പ്രസക്തിയില്ല. ശക്തമായ പ്രതിഷേധം അദ്ദേഹത്തിൻ്റെ പാർട്ടിയിലും മുന്നണിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. കോൺഗ്രസിലും യുഡിഎഫിലും ആലോചിക്കുമെന്നാണ് പറഞ്ഞത്. ഫിനാൻസ് ബില്ല് വന്ന് ചർച്ചചെയ്താൽ അത് പ്രഹസനമാകും. 2017 -18 നികുതി കുറച്ചതും ഇതും തമ്മിൽ ബന്ധമില്ല. അന്ന് നികുതി കുറച്ചത് വിദേശനിർമ്മിത വിദേശ മദ്യത്തിന്. ക്രിയാത്മകമായ പ്രതിപക്ഷം ഉണ്ടെന്നത് ഉറപ്പാക്കുന്നതാണ് സർക്കാരിന് പിന്നോട്ട് പോക്കെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഫിനാൻസ് ബില്ല് പാസായാൽ പിന്നെ നടപ്പിലാക്കാൻ തടസ്സമില്ല. ഉത്തരവ് മാത്രം വന്നാൽ മതി. പറഞ്ഞവയൊക്കെ പറ്റിക്കാനുള്ള ന്യായമായി മാറും. അതിനുമുമ്പ് യുഡിഎഫ് ചർച്ചകൾ നടക്കുമായിരിക്കും. ഫിനാൻസ് കൊണ്ടുവരുന്നത് നോക്കിയാണ് എന്ത് മാറ്റം എന്ന് മനസിലാവുന്നത്. നിയമസഭയിൽ ഉള്ളവർക്ക് എന്തായാലും കാര്യം മനസിലായിട്ടുണ്ട്. സഭയിൽ മുഖ്യമന്ത്രിക്ക് പുറത്തു പറയുന്നതുപോലെ പറയാൻ കഴിയില്ലെന്നും ബാല​ഗോപാൽ പറഞ്ഞു.

Post a Comment

0 Comments