സിബിഎസ്ഇ വെബ്സൈറ്റ് തകരാർ: പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകും: നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം





സിബിഎസ്ഇ വെബ്സൈറ്റ് തകരാറിൽ നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. ടെൻഡർ പ്രക്രിയയിലെ ക്രമക്കേടുകളും പോർട്ടലിലെ പോരായ്മകളും ബന്ധപ്പെട്ടും നടപടി സ്വീകരിക്കും. ഇതുവരെ നൽകിയ സിബിഎസ്ഇയുടെ വിശദീകരണത്തിൽ അതൃപ്തിയുള്ളതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ.

പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു. നീറ്റ് സിബിഎസ്ഇ വിവാദത്തിൽ, പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. വീഴ്ചകളിൽ സിബിഎസ് ഉന്നത ഉദ്യോഗസ്ഥരോട് വിശദവിവരങ്ങൾ തേടുമെന്ന് ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു.

അതേസമയം നീറ്റ് യുജി പുനപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അവധിക്കുശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാഷണൽ ടെസ്റ്റിങ് ഏജൻസി പുനഃസംഘടിപ്പിക്കണമെന്ന് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് ആവശ്യപ്പെട്ട് രം​ഗത്തെത്തി. പാർലമെന്ററി സമിതിക്ക് മുൻപാകെയാണ് ആവശ്യം ഉന്നയിച്ചത്. പുതിയ പരീക്ഷ സമിതി രൂപീകരിക്കണം എന്നും ആവശ്യം.

Post a Comment

0 Comments