കാസര്‍കോട്: പിഎം ശ്രീ പദ്ധതി കേരളത്തിന് അപകടകരമാണെന്നും ഭാവിതലമുറക്ക് ദോഷം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പിഎം ശ്രീ നടപ്പിലാക്കാന്‍ ശ്രമിച്ചത് ഇടത് സര്‍ക്കാരാണ്. വിഷയത്തില്‍ മന്ത്രിസഭ ഉപസമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പിഎം ശ്രീ പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒന്നാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം എടുത്ത തീരുമാനങ്ങളൊക്കെ നമ്മുടെ സംസ്ഥാനത്തിനും ഭാവി തലമുറക്കും അപകടകരമായ തീരുമാനങ്ങളാണ്. പക്ഷേ കഴിഞ്ഞ 10 വര്‍ഷമായി കേരളം ഭരിച്ച എല്‍ഡിഎഫ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രഹസ്യമായി അതില്‍ ഒപ്പിടുകയായിരുന്നു' -കാസര്‍കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മറുപടി നല്‍കി.
എല്‍ഡിഎഫ് സര്‍ക്കാര്‍ സിപിഎമ്മിലോ, ഇടതുമുന്നണിയിലോ, മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രവുമായി പിഎം ശ്രീ കരാറില്‍ ഒപ്പുവെച്ചത്. സിപിഐയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് അന്ന് ആ കരാര്‍ താല്‍ക്കാലികമായി മാറ്റിവെച്ചത്. നിലവിലെ യുഡിഎഫ് സര്‍ക്കാര്‍ ഈ വിഷയം പഠിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനത്തിന് ശേഷമേ അന്തിമ നിലപാട് ഉണ്ടാകൂ - അദ്ദേഹം പറഞ്ഞു.

0 Comments