കൊട്ടിയൂർ: എൻ എസ് എസ് കെ യു പി സ്‌കൂളിൽ യോഗാ ദിനം ആചരിച്ചു. കൊട്ടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ജോണി ആമക്കാട് ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് ബിനോയ് കുമ്പുക്കൽ അധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എൻ. ഇ പവിത്രൻ ഗുരുക്കൾ കുട്ടികൾക്ക് ഡെമോൺസ്ട്രേഷൻ ക്ലാസ് നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ചും സംസാരിച്ചു. സ്കൂൾ മാനേജർ കെ. സുനിൽകുമാർ, ഹെഡ്‌മിസ്ട്രസ് സുമിത, എസ്. ആർ. ജി കൺവീനർ ജിഷാറാണി ഇവർ സംസാരിച്ചു

0 Comments