തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കവുമായി യുഡിഎഫ്. ഭരണസ്തംഭനംചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് നിലപാട് നിർണായകമാകും.
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും തുടരുന്ന ഭരണ സ്തംഭനം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയത്തിന് യുഡിഎഫ് ഒരുങ്ങുന്നത്. ഈ മാസം 29ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്. പിടിപ്പുകേട് തുടരുമ്പോഴും കോർപ്പറേഷനിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തല്ലുകയാണെന്ന് മന്ത്രി കെ.മുരളീധരൻ
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെ 51 അംഗങ്ങൾ ആണ് ബിജെപിക്കുള്ളത്. 39 അംഗങ്ങൾ എൽഡിഎഫിനും 20 അംഗങ്ങൾ എൽഡിഎഫിനും ഉണ്ട്. ഒരു സ്വതന്ത്രൻ കോൺഗ്രസ് വിമതനായി ജയിച്ചതാണ്. അവിശ്വാസം കൊണ്ടു വരുമ്പോൾ എൽഡിഎഫ് എന്ത് നിലപാടെടുക്കുമെന്നതാണ് ശ്രദ്ധേയം.

0 Comments