തിരുവനന്തപുരം; ലഹരിക്കേസുകളിൽ ഇടപെടുന്നവർ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ലഹരി മുക്ത പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ ദിന പരിപാടി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു മയക്കുമരുന്ന് വിരുദ്ധ റാലി. എക്സൈസ് വകുപ്പിന്‍റെ വിമുക്തി മിഷനും നടൻ മോഹൻലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷനും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി റാലി ഫ്ലാഗ് ഓഫ് ചെയ്തു. സമൂഹം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം മാറിയെന്ന് എം.ലിജു പറഞ്ഞു. കനത്ത മഴയെയും അവഗണിച്ച് വിദ്യാർഥികൾ അടക്കം നിരവധി പേരാണ് റാലിയുടെ ഭാഗമായത്.

0 Comments